മതംമാറാന്‍ പ്രേരിപ്പിക്കുന്നത് മതവിശ്വാസത്തെ അവഹേളിക്കലല്ല; അമരാവതിയിലെ കേസുകള്‍ റദ്ദാക്കി ബോംബെ ഹൈക്കോടതി

0

മുംബൈ: ഒരാളെ മതംമാറാന്‍ പ്രേരിപ്പിക്കുന്നതും സ്വന്തം മതത്തെക്കുറിച്ച് പ്രചാരണം നടത്തുന്നതും മറ്റൊരു വിഭാഗത്തിന്റെ മതവിശ്വാസത്തെ അവഹേളിക്കുന്നതിനോ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനോ തുല്യമല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വ്യക്തമാക്കി. ക്രൈസ്തവ മതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാരോപിച്ച് അമരാവതി സ്വദേശികളായ ജോസഫ് ഖുദാവന്ത്, വിക്ടര്‍ ഖുദാവന്ത്, എല്‍വിന ഖുദാവന്ത്, സാമൂഹിക പ്രവര്‍ത്തകനായ അനന്ത് മങ്കര്‍ എന്നിവര്‍ക്കെതിരെ ചുമത്തിയ കേസും കുറ്റപത്രവും റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എം.ഡബ്ല്യു ചന്ദ്വാനി ഉത്തരവിട്ടത്.

ഹിന്ദു ദമ്പതികളെ ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ മാസം തോറും സാമ്പത്തിക സഹായം നല്‍കാം, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാം, വീട് നിര്‍മിച്ച് നല്‍കാം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം. എന്നാല്‍ സ്വന്തം മതം പ്രചരിപ്പിക്കുക മാത്രമാണ് പ്രതികള്‍ ചെയ്തതെന്നും അതില്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തണമെന്ന ദുരുദേശ്യം ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു

You might also like