പശ്ചിമേഷ്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സിബിഎസ്ഇ പ്ലസ്ടു പ്രത്യേക പരീക്ഷ ഒക്ടോബര്‍ 23 മുതല്‍ 28 വരെ; ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

0

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായുള്ള പ്രത്യേക പരീക്ഷകളുടെ തിയതി വിവരങ്ങള്‍ സിബിഎസ്ഇ പുറത്തു വിട്ടു. ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in ലാണ് വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. യുദ്ധ സാഹചര്യം മൂലം കഴിഞ്ഞ മാര്‍ച്ചില്‍ പരീക്ഷകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന്, സ്‌പെഷ്യല്‍ അസസ്മെന്റ് സ്‌കീം പ്രകാരം നല്‍കിയ മാര്‍ക്കില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ക്കായാണ് പ്രത്യേക പരീക്ഷ നടത്തുന്നതെന്ന് സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സംയം ഭരദ്വാജ് അറിയിച്ചു.

ബഹ്റിന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ ഏഴ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ 40 വിഷയങ്ങളിലെ പരീക്ഷകളാണ് മുന്‍പ് ബോര്‍ഡ് റദ്ദാക്കിയിരുന്നത്. 2026 ഒക്ടോബര്‍ 23 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് പരീക്ഷകള്‍. ഹാള്‍ ടിക്കറ്റ്/അഡ്മിറ്റ് കാര്‍ഡുകള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. പരീക്ഷാര്‍ഥികള്‍ക്ക് ഇത് ഡൗണ്‍ലോഡ് ചെയ്യാം

You might also like