
പാസ്റ്റർ കെ.കെ. ചെറിയാൻ കർത്തൃ സന്നിധിയിൽ
കുമ്പനാട്: ഐപിസി യിലെ സീനിയർ ശുശ്രുഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും വേദാദ്ധ്യാപകനുമായ പാസ്റ്റർ കെ.കെ ചെറിയാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്‌കാരം പിന്നീട്. വാർദ്ധക്യ സഹജമായ രോഗത്താൽ കുമ്പനാടിനടുത്തുള്ള ഭവനത്തിൽ വിശ്രമത്തിലായിരുന്നു.
ദീർഘ വർഷങ്ങൾ ഐപിസി റാന്നി സെന്ററിന്റെ പാസ്റ്ററായിരുന്നു. തോന്നിയാമല പകലേമറ്റം കമുകുംപുരയിടത്തിൽ കുടുംബാഗമാണ്. ആലപ്പുഴ, എറണാകുളം, വാളകം, റാന്നി തുടങ്ങിയ സെന്ററുകളിൽ സെന്റർ ശുശ്രൂഷകനായി പ്രവർത്തിച്ചു. അമേരിക്കൻ ഐക്യ നാടുകൾ കൂടാതെ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും സുവിശേഷ സത്യങ്ങൾക്കുവേണ്ടി നിലകൊണ്ടു. മാവേലിക്കര വാണിയംപറമ്പിൽ പരേതനായ പാസ്റ്റർ ജി.സമുവേലിന്റെ മകൾ ജയ ചെറിയാനാണ് ഭാര്യ. മക്കൾ: റേയ്ച്ചൽ, കോശി, എലിസബേത്ത്, സാം, ഏബ്രഹാം, സൂസൻ. മരുമക്കൾ: പാസ്റ്റർ ബെൻ ജോൺസ്, ഷൈനി, പ്രമോദ്, ഷെറിൻ, ജാൻസി, ജോഷ്.
