​ഔട്ട്ലുക്ക് പണിമുടക്കി; സാങ്കേതിക തകരാർ പരിഹരിക്കാൻ തീവ്രശ്രമമെന്ന് മൈക്രോസോഫ്റ്റ്

0

​ന്യൂയോർക്ക്: പതിനായിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ച വൻ ആഗോള സാങ്കേതിക തകരാർ പരിഹരിക്കാൻ തീവ്രശ്രമം തുടരുകയാണെന്ന് മൈക്രോസോറ്റ്. ടീംസ്, ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റിന്റെ നിർമിതബുദ്ധി സോഫ്റ്റ്‌വെയറായ കോപൈലറ്റ് എന്നിവയുൾപ്പെടെയുള്ള സേവനങ്ങളാണ് തടസ്സപ്പെട്ടത്.

ഔട്ടേജ് ട്രാക്കറായ ഡൗൺഡിറ്റക്ടറിന്റെ കണക്കുകൾ പ്രകാരം, ഏകദേശം 1,30,000 ഉപയോക്താക്കളാണ് ഔട്ട്‌ലുക്കിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ പ്രശ്നം ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റ് 365 കണക്റ്റിവിറ്റിയെ ബാധിച്ചേക്കാമെന്ന് കമ്പനി പിന്നീട് സ്ഥിരീകരിച്ചു. ഔട്ട്‌ലുക്ക്, ടീംസ് തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉൾപ്പെടുന്ന മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് അധിഷ്ഠിത സബ്‌സ്‌ക്രിപ്‌ഷൻ സേവനമാണ് മൈക്രോസോഫ്റ്റ് 365. വിവിധ മേഖലകളിൽ അമിതമായ ലോഡ് അനുഭവപ്പെട്ടതാണ് കണക്റ്റിവിറ്റി പ്രശ്നങ്ങൾക്ക് കാരണമായതെന്ന് മൈക്രോസോഫ്റ്റ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

You might also like