
പാസ്പോര്‍ട്ട് ഇല്ലാതെ ലോകത്തെവിടെയും യാത്ര ചെയ്യാം; ആ കാലം അധിക വിദൂരമല്ല
ദുബായ്: പാസ്പോര്‍ട്ട് ഇല്ലാതെ ലോകത്തെവിടെയും യാത്ര ചെയ്യാന്‍ ഇനി അധികനാള്‍ വേണ്ടി വരില്ലെന്ന് ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്സ്.
അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ബയോമെട്രിക് സാങ്കേതിക സൗകര്യം വ്യാപകമാകുന്നതോടെ പാസ്പോര്‍ട്ടുകള്‍ അപ്രസക്തമാകും. അടുത്ത അഞ്ചു വര്‍ഷത്തിനകം അച്ചടിച്ച പാസ്പോര്‍ട്ടുകളുടെ ആവശ്യം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളില്‍ യാത്രക്കാരന്റെ മുഖം തന്നെ ബോര്‍ഡിങ് പാസിന് പകരമായി ഉപയോഗിക്കാന്‍ സാധിക്കും. പാസ്‌പോര്‍ട്ട് വീട്ടില്‍ വെച്ചിട്ട് യാത്ര ചെയ്യാവുന്ന അവസ്ഥയായിരിക്കും അടുത്ത ഘട്ടമെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ ലഭ്യമാണ്. എന്നിട്ടും യാത്രക്കാര്‍ ഓരോ തവണയും അവരുടെ പാസ്പോര്‍ട്ടുകള്‍ തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടി വരുന്നു. ഈ സാഹചര്യം ഉടന്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു
