ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് തള്ളി ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും റഷ്യയും ചൈനയും

0

ന്യൂഡല്‍ഹി: ഭാവിയില്‍ കൂടുതല്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ വികസിപ്പിച്ചെടുക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും തമ്മില്‍ കടുത്ത മത്സരം. ചാന്ദ്ര താവളങ്ങള്‍ നിര്‍മിക്കുന്നതിനും വിഭവങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും മറ്റും അണുശക്തി നിര്‍ണായകമാകുമെന്ന അനുമാനത്തിലാണ് മൂന്ന് വന്‍ ശക്തികളും.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം മനുഷ്യരുടെ അറ്റകുറ്റപ്പണികളില്ലാതെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ആണവ റിയാക്ടര്‍ തയ്യാറാക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ ഇതിനകം തന്നെ കരാറുകാരോട് ആവശ്യപ്പെട്ടതായി ‘ദി ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. 2030 ഡിസംബറോടെ ഈ റിയാക്ടര്‍ വിക്ഷേപണത്തിന് സജ്ജമാക്കുകയാണ് നാസയുടെ ലക്ഷ്യം.

നാസ നിര്‍ദേശിച്ചിരിക്കുന്ന ‘ലൂണാര്‍ റിയാക്ടര്‍-1’ 20 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നും അറ്റകുറ്റപ്പണികളില്ലാതെ അഞ്ച് വര്‍ഷത്തോളം പ്രവര്‍ത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, ചൈനയുമായുള്ള രഹസ്യ സഹകരണത്തിന്റെ ഭാഗമായി 2036 ഓടെ ‘സെലെന’ എന്ന് പേരിട്ടിരിക്കുന്ന റിയാക്ടര്‍ വികസിപ്പിക്കാനാണ് റഷ്യ പദ്ധതിയിടുന്നത്

You might also like