കാനഡയിൽ സ്ഥിരതാമസത്തിന് പുതിയ അവസരം; ഗ്രാമീണ കുടിയേറ്റ പദ്ധതി സ്ഥിരമാക്കി, 2027-ൽ 5,500 പേർക്ക് അവസരം

0

ഒട്ടാവ: കാനഡയിൽ സ്ഥിരതാമസം (Permanent Residency – PR) ആഗ്രഹിക്കുന്നവിദേശ തൊഴിലാളികൾക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും പുതിയ പ്രതീക്ഷനൽകിക്കൊണ്ട് ഗ്രാമീണ കുടിയേറ്റ പദ്ധതിയായ Rural Community ImmigrationPilot (RCIP) സ്ഥിരം കുടിയേറ്റ പദ്ധതിയാക്കി മാറ്റിയതായി കനേഡിയൻ സർക്കാർപ്രഖ്യാപിച്ചു.

2026 നവംബർ 9-ന് നോവ സ്കോഷ്യയിലെ പിക്ടൂ കൗണ്ടിയിൽ നടന്ന ചടങ്ങിൽകാനഡയുടെ ഇമിഗ്രേഷൻ മന്ത്രി ലീന മെറ്റ്ലെജ് ഡിയാബാണ് പ്രഖ്യാപനംനടത്തിയത്. 2027–2029 കാലയളവിലേക്കുള്ള കുടിയേറ്റ പദ്ധതിയുടെ ഭാഗമായി2027-ൽ പുതിയ Rural Community Immigration Program വഴി 5,500 പേർക്ക്സ്ഥിരതാമസ പ്രവേശനം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കാനഡയിലെ പ്രധാന നഗരങ്ങളായ ടൊറന്റോ, വാൻകൂവർ, മോൺട്രിയൽ എന്നിവിടങ്ങളിലേക്ക് മാത്രം കുടിയേറ്റക്കാർ കേന്ദ്രീകരിക്കുന്ന സാഹചര്യംമാറ്റി, തൊഴിലാളിക്ഷാമം നേരിടുന്ന ചെറുപട്ടണങ്ങളിലേക്കും ഗ്രാമീണമേഖലകളിലേക്കും വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം.

കാനഡയിൽ ജനസംഖ്യ കുറയുന്നതും പ്രായമായവരുടെ എണ്ണം വർധിക്കുന്നതും ഗ്രാമീണ
മേഖലകളിലെ തൊഴിൽരംഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യപരിപാലനം,
വിദ്യാഭ്യാസം, വ്യാപാരം, സേവനമേഖലകൾ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന
തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിന് വിദേശ തൊഴിലാളികളുടെ സേവനം
പ്രയോജനപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

2025 ജനുവരിയിൽ ആരംഭിച്ച RCIP പരീക്ഷണാടിസ്ഥാനത്തിലുള്ള
പദ്ധതിയായിരുന്നു. എന്നാൽ പദ്ധതിയുടെ വിജയവും ഗ്രാമീണ മേഖലകളിലെ
തൊഴിലാളികളുടെ ആവശ്യകതയും പരിഗണിച്ചാണ് ഇപ്പോൾ സ്ഥിരം പദ്ധതിയാക്കാൻ
തീരുമാനിച്ചിരിക്കുന്നത്.

You might also like