
പ്രവാസികളുടെ പ്രിയപ്പെട്ട നഗരമെന്ന നേട്ടം കൈവരിച്ച് റാസല്‍ഖൈമ
റാസല്‍ഖൈമ: ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക് താമസിക്കാനും ജോലി ചെയ്യാനും ഏറ്റവും ഇഷ്ടപ്പെട്ട നഗരമെന്ന നേട്ടം കൈവരിച്ച് റാസല്‍ഖൈമ. ഇന്റര്‍നേഷന്‍സ് പ്രസിദ്ധീകരിച്ച 2026ലെ എക്സ്പാറ്റ് സിറ്റി റാങ്കിങ്ങില്‍ ലോകത്തെ 33 നഗരങ്ങളെ പിന്തള്ളി റാസല്‍ഖൈമ ഒന്നാം സ്ഥാനം നേടി. 2024ലെ പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന എമിറേറ്റാണ് ഇത്തവണ ഒന്നാമതത്തെിയത്. 162 രാജ്യങ്ങളില്‍ നിന്നുള്ള 8,000 പ്രവാസികള്‍ പങ്കെടുത്ത എക്സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് തയാറാക്കിയത്.
പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാനുള്ള സൗകര്യം, തൊഴില്‍, സാമ്പത്തിക ഭദ്രത, ജീവിത നിലവാരം തുടങ്ങിയ ഘടകങ്ങളാണ് വിലയിരുത്തിയത്. പ്രവാസജീവിതവുമായി പൊരുത്തപ്പെടാനുള്ള സാഹചര്യം, തൊഴില്‍, ദൈനംദിന ജീവിതത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മൂന്ന് വിഭാഗങ്ങളിലും റാസല്‍ഖൈമ ഒന്നാമതെത്തി. വ്യക്തിഗത സാമ്പത്തിക സ്ഥിതിയിലും ജീവിത സന്തോഷത്തിലും രണ്ടാം സ്ഥാനവും നേടി
