നവജാത ശിശുവിനെ കൊലപ്പെടുത്തി; മിസിസിപ്പിയിൽ അമ്മ അറസ്റ്റിൽ

0

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. പോൾക്‌വില്ലെയിൽ നടന്ന സംഭവത്തിൽ ജാന്റൽ ഷാരോൺ ജോർദാൻ (25) എന്ന യുവതിയാണ് കാപ്പിറ്റൽ മർഡർ കുറ്റം ചുമത്തി അറസ്റ്റിലായത്.

കഴിഞ്ഞ ഒക്ടോബർ 18-ന് വീട്ടിൽ പ്രസവിച്ച ഉടനെ, നവജാത ശിശുവായ ജെയ്ഡൻ ഷെയ്ൻ ജോർദാൻ-ബർകസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷം കുഞ്ഞ് മരണപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കുഞ്ഞിന്റെ മരണം തലയ്ക്കേറ്റ മർദ്ദനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് തെളിഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ, നവംബർ 13-ന് ഷെറീഫ് ഓഫീസിൽ ചോദ്യചെയ്യലിന് ഹാജരായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

You might also like