‘ആണവായുധങ്ങള്‍ വേണ്ട’: ട്രംപ്-പുടിന്‍-ഷീ കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി

0

ഷെന്‍ഷെന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവരുടെ നിര്‍ണായക ത്രികക്ഷി കൂടിക്കാഴ്ചയില്‍ ആണവ നിര്‍വ്യാപനത്തിന് തീരുമാനം.

ചൈനയിലെ ഷെന്‍ഷെനില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രഖ്യാപനത്തില്‍ ആണവയുദ്ധം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലെന്ന് മൂന്ന് നേതാക്കളും ഒരേ സ്വരത്തില്‍ വ്യക്തമാക്കി. 80 മിനിറ്റ് നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് മൂന്ന് ലോക നേതാക്കളും സംയുക്ത പ്രഖ്യാപനം പുറത്തിറക്കിയത്.

പുടിനെ സുഹൃത്ത് എന്ന് അഭിസംബോധന ചെയ്ത ട്രംപ് സൗഹൃദപരമായ നിലപാടാണ് സ്വീകരിച്ചത്. അമേരിക്കയും റഷ്യയും ചൈനയും ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഒരുമിച്ച് നില്‍ക്കണമെന്ന് ഷീ ജിന്‍പിങ് ആഹ്വാനം ചെയ്തു. നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളെക്കുറിച്ച് മൂന്ന് രാഷ്ട്ര തലവന്മാരും ആഴത്തില്‍ ആശയ വിനിമയം നടത്തിയതായി സംയുക്ത പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.

ആണവ അപകട സാധ്യതകളും ആണവായുധ വ്യാപനവും കുറയ്ക്കുന്നതിനായി തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ യോഗത്തില്‍ ധാരണയായി. ആഗോള വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു

You might also like