
പത്മജയ്ക്ക് പിന്നാലെ പത്മിനിയും ബിജെപി വിട്ടു; ഇനി കോണ്‍ഗ്രസിലേക്ക്
തിരുവനന്തപുരം: മന്ത്രി കെ. മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാലിന് പിന്നാലെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസും ബിജെപി രാഷ്ട്രീയം മതിയാക്കി.
വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച പത്മിനി തോമസ് 2024 മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്താനുള്ള പത്മിനി തോമസിന്റെ തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് തന്നില്ലെന്ന് പത്മിനി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനില്‍ വിജയ സാധ്യത ഇല്ലാതിരുന്നിട്ടും പാളയത്ത് മത്സരിച്ചു.
അവിടെ ബിജെപിക്ക് സാധാരണ കിട്ടുന്നതിനേക്കാള്‍ വോട്ട് നേടാന്‍ കഴിഞ്ഞു. കുടുംബം മുഴുവന്‍ കോണ്‍ഗ്രസ് ആണ്. അതുകൊണ്ട് താനും തിരികെ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്നും അവര്‍ വ്യക്തമാക്കി
