കുല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍; ലഷ്‌കര്‍ കമാന്‍ഡര്‍ ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചു

0

ശ്രീനഗര്‍: കുല്‍ഗാം ആക്രമത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍ ഇ ത്വൊയ്ബ കമാന്‍ഡര്‍ ലത്തീഫ് ഭട്ടിനെ സുരക്ഷാ സേന വെടിവെച്ചു കൊന്നു. നേരത്തേ ഇയാളുടെ ഒളിസങ്കേതം വളഞ്ഞ സുരക്ഷാ സേന കീഴടങ്ങാന്‍ വീഡിയോ കോള്‍ വഴി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

കുല്‍ഗാമിലെ ഒളിത്താവളത്തിലുള്ള പള്ളിയിലാണ് ഇയാള്‍ ഒളിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്, പള്ളിക്ക് കേടുപാടുകളുണ്ടാവാതെയാണ് സൈന്യം ഇയാളെ വധിച്ചത്. ‘ദൈവം പറയുന്നതാണ് താന്‍ ചെയ്യുന്നതെന്നും അതിനാല്‍ ദൈവം തന്നെ രക്ഷിക്കും’ എന്നാണ് കീഴടങ്ങാനാവശ്യപ്പെട്ട് വീഡിയോ കോള്‍ ചെയ്ത സൈന്യത്തോട് ഭട്ട് പറഞ്ഞത്.

കുല്‍ഗാമില്‍ നവംബര്‍ 11 ന് സിആര്‍പിഎഫ് ചെക്ക് പോസ്റ്റിനു നേരെയുണ്ടായ ആക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ലത്തീഫ് ഭട്ട്. ആറു മാസത്തോളം ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഭീകരന്‍ ഉമര്‍ നിസാര്‍ ദറിനെ കഴിഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു.

ലാറു ബൈപ്പാസിന് സമീപം ഇവര്‍ ഒളിച്ചിരുന്ന സ്‌കൂള്‍ കെട്ടിടം വളഞ്ഞാണ് വധിച്ചത്. സൈന്യത്തിന്റെ ആക്രമണത്തില്‍ വെടിയേറ്റ ഭട്ട് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് കടന്നു കളയുകയായിരുന്നു. പിന്നീട് ഡ്രോണുകളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ഇയാളുടെ പുതിയ ഒളിത്താവളം കണ്ടെത്തിയത്

You might also like