
ശ്രീകാര്യം അഭിരാം വധക്കേസിൽ ബെൽറ്റും ഫോണും അടക്കമുള്ള നിർണായക തെളിവുകള്‍ കണ്ടെത്തി
തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിൽ 17കാരനായ പ്ലസ് ടു വിദ്യാർത്ഥി അഭിരാം കൊല്ലപ്പെട്ട കേസിൽ നിർണായക തെളിവുകള്‍ കണ്ടെത്തി. അഭിരാമിന്റെ ബെൽറ്റും ഫോണും അടക്കമുള്ള തെളിവുകളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന പുരയിടത്തിന്റെ തൊട്ടടുത്തുള്ള പുരയിടത്തിലെ കിണറ്റില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. സാധനങ്ങളെല്ലാം കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു. അഭിരാമിന്റെ ഷര്‍ട്ടും കഴുത്തില്‍ ഉണ്ടായിരുന്ന വെള്ളിമാലയും കണ്ടെടുത്തവയില്‍ ഉൾപ്പെടുന്നു. രണ്ടാം പ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു പിന്നാലെയാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്.
