
അമേരിക്കന്‍ അതിര്‍ത്തി ലക്ഷ്യമിട്ട് രണ്ടായിരത്തോളം കുടിയേറ്റക്കാര്‍ മെക്‌സിക്കോയിലൂടെ യാത്ര തുടങ്ങി
വാഷിങ്ടണ്‍ : അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേടിയ വിജയത്തിനുപിന്നാലെ, മധ്യ-ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള രണ്ടായിരത്തോളം കുടിയേറ്റക്കാര്‍ മെക്‌സിക്കോയിലൂടെ അമേരിക്കന്‍ അതിര്‍ത്തി ലക്ഷ്യമിട്ട് യാത്ര ആരംഭിച്ചു. കുടിയേറ്റനിയമങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘത്തിലെ ചിലര്‍ യാത്ര തുടരുന്നത്.
ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, നിക്കരാഗ്വ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് സംഘത്തില്‍ കൂടുതലായുള്ളത്. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടുന്ന സംഘം മെക്‌സിക്കോയുടെ തെക്കന്‍ അതിര്‍ത്തിപ്രദേശമായ ചിയാപാസിലൂടെയാണ് സഞ്ചരിക്കുന്നത്.
നവംബര്‍ എട്ടിന് മെറ്റാപ ഡി ഡൊമിംഗസ് പ്രദേശത്തുനിന്ന് തപാചുല നഗരത്തിലേക്ക് നൂറുകണക്കിന് കുടിയേറ്റക്കാര്‍ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
