വ്യാജ റിക്രൂട്ട്മെന്റ് വാഗ്ദാനം; 200 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് യുഎഇ

0

അബുദാബി: ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാമെന്ന വാഗ്ദാനം നല്‍കി അനധികൃതമായി പ്രവര്‍ത്തിച്ച 200 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ യുഎഇ ഭരണകൂടം പൂട്ടിച്ചു. ടെലി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ സഹായത്തോടെയാണ് ഈ അക്കൗണ്ടുകള്‍ അടച്ചു പൂട്ടിയത്. ആവശ്യമായ ലൈസന്‍സുകളോ മന്ത്രാലയം അംഗീകരിച്ച റിക്രൂട്ട്‌മെന്റ് ഓഫീസുകളുമായുള്ള ബന്ധമോ ഇല്ലാതെ ഗാര്‍ഹിക തൊഴിലാളി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് മാനവ വിഭവശേഷി-സ്വദേശി മന്ത്രാലയം അറിയിച്ചു.

ഗാര്‍ഹിക തൊഴിലാളി സേവന മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ഇലക്ട്രോണിക് നിരീക്ഷണം, ട്രാക്കിങ് സംവിധാനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിയ്ക്കൊപ്പം നേരിട്ടുള്ള പരിശോധനകളും നടത്തുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വഴി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വാഗ്ദാനങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടപടി

You might also like