നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക സമഗ്രമായി പരിഷ്‌കരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

0

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക സമഗ്രമായി പരിഷ്‌കരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പുര്‍ എന്നി സംസ്ഥാനങ്ങളിലായി ആകെ 2.29 കോടിയോളം വോട്ടര്‍മാരെയാണ് അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ ഈ സംസ്ഥാനങ്ങളിലെ മൊത്തം വോട്ടര്‍മാരുടെ എണ്ണത്തില്‍ 13.24 ശതമാനത്തിന്റെ കുറവുണ്ടായി. കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 18.71 കോടിയായിരുന്ന ആകെ വോട്ടര്‍മാരുടെ എണ്ണം അന്തിമ പട്ടിക വന്നതോടെ 16.43 കോടിയായി ചുരുങ്ങി.

രാജ്യത്തെ ഏറ്റവും വലിയ വോട്ടുബാങ്കായ ഉത്തര്‍പ്രദേശിലാണ് ഒഴിവാക്കല്‍ നടപടി ഏറ്റവും കൂടുതല്‍ ബാധിച്ചത്. നീക്കം ചെയ്യപ്പെട്ട ആകെ വോട്ടര്‍മാരില്‍ 90 ശതമാനവും യു.പിയിലാണ്. വോട്ടര്‍ പട്ടിക പുതുക്കലിന് മുന്‍പ് 15.44 കോടിയായിരുന്ന ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ 13.40 കോടിയായി കുറഞ്ഞു. 2.04 കോടി വോട്ടര്‍മാരെയാണ് ഇവിടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

മറ്റ് സംസ്ഥാനങ്ങളിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ വോട്ടര്‍മാരുടെ എണ്ണം 80 ലക്ഷത്തില്‍ നിന്ന് 72 ലക്ഷമായി കുറഞ്ഞു. ഗോവയില്‍ 11.85 ലക്ഷത്തില്‍ നിന്ന് 10.58 ലക്ഷമായും പഞ്ചാബില്‍ 2.15 കോടിയില്‍ നിന്ന് 2.01 കോടിയായും വോട്ടര്‍മാര്‍ കുറഞ്ഞു. മണിപ്പുരില്‍ 20.9 ലക്ഷത്തില്‍ നിന്ന് 19.6 ലക്ഷമായാണ് വോട്ടര്‍മാരുടെ എണ്ണം ചുരുങ്ങിയത്. കരട് പട്ടികയേക്കാള്‍ അന്തിമ പട്ടികയില്‍ വോട്ടര്‍മാര്‍ കുറഞ്ഞ ഏക സംസ്ഥാനം ഗോവയാണെന്ന പ്രത്യേകതയും ഉണ്ട്

You might also like