തമിഴ്‌നാട്ടിൽ സർക്കാർ സർവീസുകളിലേക്കുള്ള നേരിട്ടുള്ള നിയമനങ്ങൾക്കുള്ള ഉയർന്ന പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ സർവീസുകളിലേക്കുള്ള നേരിട്ടുള്ള നിയമനങ്ങൾക്കുള്ള ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഉദ്യോഗാർഥികളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് സർക്കാർ തീരുമാനം. പിന്നാക്ക വിഭാഗങ്ങൾ (ബിസി), എസ്ടി, എസ്‌സി തുടങ്ങിയ സംവരണ വിഭാഗങ്ങൾക്ക് നിലവിൽ ലഭിച്ചുവരുന്ന പ്രായയിളവുകൾക്ക് പുറമെയായിരിക്കും ഈ അഞ്ച് വർഷത്തെ ഇളവ് ബാധകമാകുക. 2026 ഒക്ടോബർ 30 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

തസ്തികകളും പുതിയ പ്രായപരിധിയും
ഗ്രൂപ്പ് 1 സിവിൽ സർവീസ്: ജനറൽ വിഭാഗത്തിന് ഉയർന്ന പ്രായപരിധി 32ൽ നിന്ന് 37 വയസ്സായും സംവരണ വിഭാഗങ്ങൾക്ക് 37ൽ നിന്ന് 42 വയസ്സായും ഉയർത്തി.
ഗ്രൂപ്പ് 2, ഗ്രൂപ്പ് 2-എ: ജനറൽ വിഭാഗത്തിനുള്ള ഉയർന്ന പ്രായപരിധി 30ൽ നിന്ന് 35 ആയി വർധിപ്പിച്ചു. സംവരണ വിഭാഗ ഉദ്യോഗാർഥികൾക്ക് മുമ്പത്തെപ്പോലെ ഉയർന്ന പ്രായപരിധിയില്ല.
ഗ്രൂപ്പ് 4 പരീക്ഷകൾ: പ്രായപരിധി 32ൽ നിന്ന് 37 വയസ്സായി പുതുക്കി.

You might also like