
ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഫ്‌ളൈനാസ്
ജിദ്ദ: ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഫ്‌ളൈനാസ്. നവംബർ മൂന്ന് മുതൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. പുതിയ സർവീസ് പ്രവാസികൾക്കും ഉംറ തീർഥാടകർക്കും യാത്ര കൂടുതൽ എളുപ്പമാക്കും. പ്രാദേശിക സംഘർഷാവസ്ഥക്കിടയിൽ പുതിയ സർവീസ് ആരംഭിക്കുന്നത് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാവും.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കോഴിക്കോട്ടേക്കും തിരിച്ചുമാണ് സർവീസ്. ജിദ്ദയിൽ നിന്ന് പുലർച്ചെ 2.20ന് പുറപ്പെടുന്ന വിമാനം രാവിലെ 10.10ന് കോഴിക്കോട്ടെത്തും. രാവിലെ 11ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് സൗദി സമയം ഉച്ചയ്ക്ക് 2.50ന് ജിദ്ദയിലെത്തുന്ന രൂപത്തിലാണ് സർവീസ്.
