അമേരിക്കയിലേക്കുള്ള അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് പുതിയ എബോള നിയന്ത്രണങ്ങള്‍

0

വാഷിംഗ്ടണ്‍: എബോള വൈറസ് അമേരിക്കയിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനായി രാജ്യത്തേക്കുള്ള അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് പുതിയ ആരോഗ്യസുരക്ഷാ നിബന്ധനകള്‍ ഏര്‍പ്പെടുത്തി അമേരിക്കന്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC). നവംബര്‍ 3 മുതല്‍ അമേരിക്കയിലേക്ക് വരുന്ന എല്ലാ അന്താരാഷ്ട്ര വിമാനയാത്രക്കാരും കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ (DRC) സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന് രേഖാമൂലം സാക്ഷ്യപ്പെടുത്തണം.

2026 ഒക്ടോബര്‍ 22-ന് പുറത്തിറക്കിയ ഉത്തരവ് ഒക്ടോബര്‍ 28-ന് ഭേദഗതി ചെയ്തിരുന്നു. പുതിയ നിബന്ധന നവംബര്‍ 3-ന് രാത്രി 11.59-ന് ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം പ്രാബല്യത്തില്‍ വരും. നിലവിലെ ഉത്തരവ് പ്രകാരം ഡിസംബര്‍ 18 വരെ നിയന്ത്രണം തുടരും. രോഗവ്യാപന സാഹചര്യം വിലയിരുത്തി നിയന്ത്രണങ്ങള്‍ നേരത്തേ പിന്‍വലിക്കാനോ നീട്ടാനോ അധികൃതര്‍ക്ക് അധികാരമുണ്ട്.

അമേരിക്കന്‍ പൗരന്മാര്‍, ഗ്രീന്‍ കാര്‍ഡ് ഉടമകള്‍, വിദേശ പൗരന്മാര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി അമേരിക്കയിലേക്ക് വിമാനമാര്‍ഗം എത്തുന്ന എല്ലാവര്‍ക്കും പുതിയ നിബന്ധന ബാധകമാണ്. അമേരിക്ക വഴി മറ്റൊരു രാജ്യത്തേക്ക് കണക്ഷന്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവരും സത്യവാങ്മൂലം സമര്‍പ്പിക്കണം. വിമാന ജീവനക്കാരും കാര്‍ഗോ വിമാനങ്ങളിലെ ജീവനക്കാരും ഉള്‍പ്പെടെ എല്ലാ വിമാനയാത്രക്കാര്‍ക്കും ഉത്തരവ് ബാധകമാണ്.

You might also like