
ഒരു വര്‍ഷത്തിനുള്ളില്‍ ആണവായുധ ശേഖരത്തില്‍ കൂടുതല്‍ കരുത്തരായി ഇന്ത്യ; പാകിസ്ഥാനേക്കാള്‍ ഏറെ മുന്നില്‍
ന്യൂഡല്‍ഹി: ആണുവായുധങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് ഇന്ത്യ. ഇക്കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനെക്കാള്‍ വളരെ മുന്നിലെത്തിയെന്ന് അന്താരാഷ്ട്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്‌ഐപിആര്‍ഐ) റിപ്പോര്‍ട്ട്.
‘സിപ്രി ഇയര്‍ബുക്ക് 2026’ ലാണ് ആണവായുധശേഖരം ഇന്ത്യ വര്‍ധിപ്പിച്ചതായി വ്യക്തമാക്കുന്നത്. വര്‍ധിച്ചുവരുന്ന ആണവ അപകട സാധ്യതകളെയും ആഗോള ആയുധശേഖര വ്യാപനത്തെയും കുറിച്ച് സിപ്രി മുന്നറിയിപ്പും നല്‍കുന്നുണ്ട്. 2025 ലെ റിപ്പോര്‍ട്ട് അനുസരിച്ച് 180 ആണവായുധങ്ങളായിരുന്നു ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. 2026 ല്‍ അത് 190 ആയി ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ ഇന്ത്യ 10 ആണവ പോര്‍മുനകള്‍ കൂടി ആയുധ ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ത്തതായാണ് സിപ്രി വ്യക്തമാക്കുന്നത്.
അയല്‍രാജ്യമായ പാകിസ്ഥാന്റെ ആണവായുധ പോര്‍മുനകളേക്കാള്‍ 20 എണ്ണം ഇന്ത്യയ്ക്ക് അധികമായുണ്ട്. കഴിഞ്ഞ കാലയളവില്‍ പാകിസ്ഥാന്‍ ആണവായുധ ശേഷിയില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. 170 ആണവ പോര്‍മുനകളാണ് ഇപ്പോള്‍ പാകിസ്ഥാന്റെ കയ്യിലുള്ളത്
