അമേരിക്കൻ ഭീഷണിക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ

0

തെഹ്റാന്‍: അമേരിക്കയുടെ ഭീഷണികൾ തുടരുന്നിടത്തോളം കാലം ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതിരോധവും തുടരുമെന്നും ഭീഷണിപ്പെടുത്തുന്ന ഭാഷ അമേരിക്കൻ ഉദ്യോഗസ്ഥർ അവസാനിപ്പിക്കണമെന്നും ഐആർജിസി. ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും വ്യോമതാവളത്തിനും നേരെ ഇറാന്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഐആർജിസിയുടെ അംഗീകൃത വഴികളിലൂടെയല്ലാതെ കടന്നുപോകാൻ ശ്രമിച്ച മൂന്ന് എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമിച്ചതായി ഇറാനിയൻ നാവികസേന അറിയിച്ചു. സൗദി അറേബ്യയും അമേരിക്കയും ചേര്‍ന്ന് നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കുറഞ്ഞത് നാല് ഐആർജിസി അംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇത് മേഖലയിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്.

You might also like