
തിരഞ്ഞെടുപ്പ് സംഘര്‍ഷം രൂക്ഷം: സുരക്ഷാ സേനയുടെ വെടിവെപ്പില്‍ പാക് അധീന കാശ്മീരില്‍ 20 മരണം
ഇസ്ലമബാദ്: പാക് അധീന കാശ്മീര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിനിടെ മേഖലയില്‍ വ്യാപക സംഘര്‍ഷവും വെടിവെപ്പും. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ജനകീയ പ്രതിഷേധം നയിച്ചവര്‍ക്ക് നേരെ പാക് സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെടുകയും അന്‍പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. റാവല്‍ക്കോട്ട് ഡിവിഷനിലെ ഡ്രെയ്ക് എട്ടാം മേഖലയിലാണ് ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലുകള്‍ നടന്നത്.
പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ (ജെ.എ.എ.സി.) 14 പ്രവര്‍ത്തകര്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചതായി സംഘടനാ വക്താക്കള്‍ സ്ഥിരീകരിച്ചു. സംഘടനയുടെ സ്ഥാപകാംഗവും പ്രമുഖ നേതാവുമായ ഉമര്‍ നസീര്‍ കശ്മീരിയുടെ സഹോദരന്‍ ഉസ്മാന്‍ നസീറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പ്രക്ഷോഭകാരികളാണ് പൊലീസിന് നേരെ ആദ്യം വെടിയുതിര്‍ത്തതെന്നാണ് പാക് സൈന്യത്തിന്റെ വാദം
