സാങ്കി പീറ്ററിൻ്റെ സംസ്കാരം സെപ്റ്റംബർ 10 ന് വ്യാഴാഴ്ച്ച
തിരുവല്ല : ഗോസ്പൽ ട്യൂണേഴ്സ് സ്ഥാപകനും സംഗീതജ്ഞനുമായ പരേതനായ ജെ.വി.പീറ്ററിൻ്റെയും ക്രൈസ്തവ ഗായിക നിർമ്മലാ പീറ്ററിൻ്റെയും മകൻ കോയമ്പത്തൂരിൽ നിര്യാതനായ ഗിറ്റാറിസ്റ്റ് സാങ്കി പീറ്ററിൻ്റെ (46) സംസ്‌കാരം വ്യാഴാഴ്ച്ച (സെപ്റ്റംബർ 10) രാവിലെ 9 ന് ആഞ്ഞിലിത്താനം ഐപിസി പെനിയേൽ ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം 1 ന് സഭാ സെമിത്തേരിയിൽ. ഭൗതിക ശരീരം ബുധൻ വൈകിട്ട് 4 ന് വളഞ്ഞവട്ടത്തെ ഭവനത്തിൽ കൊണ്ടുവരും. സഹോദരങ്ങൾ: നിനോ ജോസഫ് സൈമൺ, മേഴ്‌സി എബിൻ.
സ്ട്രോക്കിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
