
മനുഷ്യനില്‍ ഷാമോണ്ട വൈറസ് കണ്ടെത്തി; ലോകത്ത് ആദ്യം: രോഗബാധിതനായ യുവാവ് മരണത്തിന് കീഴടങ്ങി
ലിയോണ്‍(ഫ്രാന്‍സ്): ലോകത്ത് ആദ്യമായി മനുഷ്യനില്‍ ഷാമോണ്ട വൈറസ് കണ്ടെത്തി. മൃഗങ്ങളില്‍ മാത്രം കണ്ടു വരുന്ന വൈറസാണിത്. രോഗബാധിതന്‍ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഫ്രാന്‍സിലെ ലിയോണിലാണ് സംഭവം.
വൈറസ് ബാധയുള്ള മൃഗങ്ങള്‍ ഉള്ള പ്രദേശത്തായിരുന്നു രോഗി കഴിഞ്ഞിരുന്നതെന്നും രോഗപ്രതിരോധ ശേഷി കുറഞ്ഞ നിലയിലായിരുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ലിയോണിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവാണ് മരിച്ചത്. ഫ്രാന്‍സിന്റെ കിഴക്കുഭാഗത്ത് മൃഗങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ന്നിരുന്നു. അവിടെയുള്ള രോഗബാധയേറ്റ ഈച്ച കടിച്ചാണ് അണുബാധയുണ്ടായതെന്ന് സംശയിക്കുന്നു. നിലവിലെ അണുബാധ ഒറ്റപ്പെട്ടതാണെന്നും കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
രോഗിക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചത് എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രോഗബാധയുടെ സാഹചര്യങ്ങള്‍ മനസിലാക്കുന്നതിനും പൊതുജനാരോഗ്യത്തിമേലുള്ള പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിനും അന്വേഷണം നടന്നു വരികയാണ്.
കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍ തുടങ്ങിയ മൃഗങ്ങിലാണ് സാധാരണയായി ഷാമോണ്ട വൈറസ് കണ്ടു വരുന്നത്. കുലിക്കോയിഡ്സ് എന്ന ഒരിനം ഈച്ചകളുടെ കടിയിലൂടെയാണ് ഇത് പടരുന്നത് എന്നാണ് കരുതുന്നത്
