
അബൂദബിയിലെ പ്രൈവറ്റ് സ്കൂളുകളിലും സ്വദേശിവത്കരണം
അബൂദബി: അബൂദബിയിലെ പ്രൈവറ്റ് സ്കൂളുകളിൽ സ്വദേശിവത്കരണം ഊർജിതമാക്കുന്നു. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് ഈ രംഗത്തെ സ്വകാര്യഗ്രൂപ്പുകളുമായി ചർച്ച നടത്തി. അടുത്ത അഞ്ച് വർഷത്തിനകം 2000 ഇമാറാത്തി അധ്യാപകർക്ക് അബൂദബിയിലെ സ്വകാര്യ സ്കൂളുകളിൽ അവസരം നൽകാനാണ് ലക്ഷ്യമിടുന്നത്.
വിവിധ എമിറേറ്റുകളിലെ സ്വകാര്യസ്കൂളുകളിൽ നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന് പുറമേ, അബൂദബിയിലെ പ്രൈവറ്റ് സ്കൂളുകളിൽ സ്വദേശി അധ്യാപകരുടെ എണ്ണം വർധിപ്പിക്കാൻ പദ്ധതിയിടുകയാണ് അഡെക്. പദ്ധതിയുടെ ഭാഗമായി യോഗ്യരായ സ്വദേശി അധ്യാപകർക്ക് ക്ലാസ്മുറികളിൽ പ്രായോഗിക പരിശീലനം നൽകും.
