വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയ്ക്കായി യുഎഇയിൽ പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ച് മെറ്റ.

0

ദുബൈ: വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയ്ക്കായി യുഎഇയിൽ പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ച് മെറ്റ. മാസത്തിൽ 5.99 ദിർഹം മുതൽ ആരംഭിക്കുന്നതാണ് ഈ പുതിയ പ്ലാൻ. വ്യക്തികൾക്കും, കണ്ടന്റ് ക്രിയേറ്റർമാർക്കും, ബിസിനസ്സുകൾക്കും മെറ്റയുടെ വിവിധ ആപ്പുകളിലെ വിപുലമായ AI ടൂളുകളിലേക്കും പ്രൊഫഷണൽ ഫീച്ചറുകളിലേക്കും പ്രവേശനം നൽകുന്നതാണ് ഈ സേവനം. ഇൻസ്റ്റാ​ഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ്, മെറ്റ AI എന്നിവയിലായി ഇതിനോടകം ലഭ്യമാക്കിയ 50-ലധികം ഫീച്ചറുകൾ ഇതിലൂടെ ഒന്നിപ്പിക്കുന്നു. ഭാവിയിൽ എഡിറ്റ്സ്, AI ഗ്ലാസുകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുത്തും.

You might also like