വിദ്യാര്‍ഥികള്‍ക്ക് ലഹരി വില്‍പന: കോളജ് അധ്യാപകന്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍
മലപ്പുറം: വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും എംഡിഎംഎ വില്‍പന നടത്തിവന്ന കോളജ് അധ്യാപകന്‍ ഉള്‍പ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ് കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈല്‍ പെരിങ്ങോടന്‍, നിലമ്പൂര്‍ സ്വദേശികളായ വിവേക് വിജയന്‍, സുബ്രഹ്‌മണ്യന്‍, എടവണ്ണ സ്വദേശിനി ടി.എന്‍. റീന എന്നിവരെയാണ് നിലമ്പൂര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എം. അര്‍ഷിദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളിലൊരാളായ സുബ്രഹ്‌മണ്യനില്‍ നിന്ന് നേരത്തെ 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ റീനയുടെ വീടിനുസമീപത്തെ മതിലില്‍ ഇടിച്ച നിലയില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കൂടുതല്‍ എംഡിഎംഎ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ശാസ്ത്രീയ ചോദ്യം ചെയ്യലിലാണ് ലഹരി വ്യാപാര ശൃംഖലയിലെ അധ്യാപകന്റെ പങ്ക് പുറത്തുവന്നത്.
അധ്യാപകനായ സുഹൈല്‍, വിവേകിനും റീനയ്ക്കും നിരന്തരമായി എംഡിഎംഎ കൈമാറാറുണ്ടെന്ന വിവരം പോലീസിന് ലഭിച്ചതോടെ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി മമ്പാട് കോളജില്‍ ജോലി ചെയ്തുവരുന്ന അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും വന്‍തോതില്‍ രാസലഹരി എത്തിച്ചുനല്‍കുന്ന ആളാണെന്ന് വ്യക്തമായത്
