പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യക്കടലാസ് ചോർച്ചയും; ഇനി കർശന ശിക്ഷ: ബിൽ ലോക്സഭയിൽ പാസായി

0

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യക്കടലാസ് ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന ബിൽ ലോക്സഭയിൽ പാസായി. മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ സർക്കാർ വോട്ടിനിട്ട് തള്ളി.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് പൊതുപരീക്ഷാ (അന്യായമാർഗങ്ങളുടെ തടയൽ)ഭേദഗതി ബിൽ തിങ്കളാഴ്ച അവതരിപ്പിച്ചത്. അന്യായ മാർഗങ്ങൾ സംബന്ധിച്ച കുറ്റത്തിന് നിലവിൽ മൂന്നുമുതൽ അഞ്ചുവർഷംവരെയാണ് തടവുശിക്ഷ. ഇത് അഞ്ചുമുതൽ പത്തുവർഷംവരെയായി ഉയർത്തും. പിഴ പത്തുലക്ഷം രൂപയിൽനിന്ന് 50 ലക്ഷം രൂപ വരെയാക്കും. പരീക്ഷാ നടത്തിപ്പിന്റെ സേവനദാതാക്കൾ നടത്തുന്ന ഗുരുതര ക്രമക്കേടുകൾക്കുള്ള പിഴ ഒരു കോടി രൂപയിൽനിന്ന് അഞ്ചുകോടിയാക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് പൊതുപരീക്ഷകളുടെ ചുമതലയിൽനിന്നുള്ള വിലക്കിന്റെ കാലാവധി നാലിൽനിന്ന് എട്ടു വർഷമായി ഉയർത്തും. അന്വേഷണം രണ്ടുമാസത്തിനകം പൂർത്തിയാക്കണം.

You might also like