ഹോര്‍മുസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ പൂര്‍ണമായി തുറക്കും; ഇറാനുമായി ഡിജിറ്റല്‍ കരാറില്‍ ഒപ്പിട്ടെന്ന് ട്രംപ്

0

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ പൂര്‍ണമായി തുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി ഡിജിറ്റല്‍ സംവിധാനത്തിലൂടെ പ്രാഥമിക ധാരണാ പത്രത്തില്‍ ഒപ്പുവെച്ചതായും ട്രംപ് സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച ജനീവയില്‍ വെച്ച് ഇരുരാജ്യങ്ങളും ഔദ്യോഗികമായി സമാധാനക്കരാറില്‍ ഒപ്പുവെയ്ക്കും. ഇതിന് ശേഷമേ കരാറിലെ പൂര്‍ണമായ വ്യവസ്ഥകള്‍ പരസ്യപ്പെടുത്തുകയുള്ളൂ. എന്നാല്‍ ഔദ്യോഗികമായി കരാര്‍ നിലവില്‍ വരുന്നത് വരെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് അമേരിക്കന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ പുനര്‍ നിര്‍മാണത്തിനായി 300 ബില്യണ്‍ ഡോളര്‍ ധനസഹായം ലഭിക്കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് വ്യക്തമാക്കി. ഗള്‍ഫ് അറബ് രാജ്യങ്ങളാണ് ഈ വന്‍ തുക സമാഹരിച്ച് നല്‍കുക. കരാറിന്റെ ഭാഗമായി ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ അന്താരാഷ്ട്ര ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും അനുമതി ലഭിക്കുമെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു

You might also like