ഇന്ത്യയിലെ തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായതായി റിപ്പോർട്ട്

0

ന്യൂഡൽഹി: ഇന്ത്യയിലെ തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായതായി റിപ്പോർട്ട്. ദക്ഷിണ, മധ്യ മേഖലകളിലേക്ക് കാലവർഷം വ്യാപിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയുടെ അളവിൽ ഗണ്യമായ കുറവുണ്ടായി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പുതിയ കണക്കുകൾ പ്രകാരം, ജൂൺ നാലിനും ജൂൺ 15-നും ഇടയിൽ സാധാരണ ലഭിക്കേണ്ട 53.7 മില്ലീമീറ്റർ മഴയുടെ സ്ഥാനത്ത് ലഭിച്ചത് 19.2 മില്ലീമീറ്റർ മഴ മാത്രമാണ്. രാജ്യത്തുടനീളം 64 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.

You might also like