റ്റി.പി.എം പാലക്കാട് : സുവിശേഷ പ്രസംഗവും രോഗശാന്തി ശുശ്രൂഷയും നവം. 8 മുതൽ

0

പാലക്കാട് : ദി പെന്തെക്കൊസ്‌ത് മിഷൻ ത്രിശൂർ സെൻ്റർ പാലക്കാട് സഭയുടെ നേതൃത്വത്തിൽ നവംബർ 8, 9 ന് (ഞായർ, തിങ്കൾ)സുവിശേഷ പ്രസംഗവും രോഗശാന്തി ശുശ്രൂഷയും നടക്കും. മുട്ടികുളങ്ങര എം.എ. കൺവെൻഷൻ സെൻ്ററിൽ വൈകിട്ട് 5.45 മുതൽ നടക്കുന്ന സുവിശേഷ യോഗത്തിൽ സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. തിങ്കൾ രാവിലെ 9.30 ന് കല്ലേകുളങ്ങര റെയിൽവെ കോളനിക്ക് സമീപമുള്ള റ്റി.പി.എം സഭാഹാളിൽ ലോകസമാധാനത്തിനും മനുഷ്യനന്മയ്ക്കും വേണ്ടിയുള്ള പ്രത്യേക പ്രാർഥനയും നടക്കും. രോഗികൾക്കായി പ്രത്യേക രോഗശാന്തി പ്രാർഥനയും ഉണ്ടായിരിക്കും.

You might also like