കൊട്ടാരക്കര: ഐപിസി കൊല്ലം ജില്ലാ ശുശ്രൂഷക കുടുംബ സമ്മേളനം നവംബർ 17 ചൊവ്വ രാവിലെ 9 .30 മുതൽ 1 വരെ വേങ്ങൂർ ഐപിസി ഹാളിൽ നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ സണ്ണി കുര്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ജനറൽ കൺവീനർമാരായി പാസ്റ്റർമാരായ സിഎ തോമസ്, ജോസ് കെ എബ്രഹാം, കുഞ്ഞുമോൻ വർഗീസ്, ജോസഫ് കുട്ടി, എഫ് രാജൻ, ജി തോമസ് കൂട്ടി, പൊന്നച്ചൻ എബ്രഹാം എന്നിവരെയും കൺവീനേഴ്സ്സായി പാസ്റ്റർ ജോൺസൺ ജെ (രജിസ്ട്രേഷൻ), പാസ്റ്റർ സുരേഷ് ബാബു (ആറേജ്മെന്റ്സ്), പാസ്റ്റർ ബിജു ജോർജ് (മ്യൂസിക്), പാസ്റ്റർ റെജി പി ജി (പ്രയർ), ബ്രദർ തോമസ് ജോൺ (ഫുഡ്), സുവിശേഷകൻ ഡോ. അലൻ പള്ളിവടക്കൻ (പബ്ലിസിറ്റി) എന്നിവരെയും തിരഞ്ഞെടുത്തു.