
ക്ലിഫ് ഹൗസില്‍ അറ്റകുറ്റപ്പണിക്കായി ഒരു കോടി രൂപ അനുവദിച്ച പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി
തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ അറ്റകുറ്റപ്പണിക്കായി ഒരു കോടി രൂപ അനുവദിച്ച പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി.
ഇങ്ങനെയൊരു ഉത്തരവ് പുറത്തിറങ്ങിയതില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറിയോട് മുഖ്യമന്ത്രി ഇന്നലെ വിശദീകരണ റിപ്പോര്‍ട്ട് തേടിയിരുന്നു.
സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ക്ലിഫ് ഹൗസില്‍ അനാവശ്യ മോടിപിടിപ്പിക്കലുകളോ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളോ നടത്തരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് പ്രവൃത്തികള്‍ നടത്തേണ്ടതില്ലെന്നും അത്യാവശ്യമായ നവീകരണ ജോലികള്‍ മാത്രം മതിയെന്നുമായിരുന്നു നിര്‍ദേശം.
2022 മുതല്‍ തയ്യാറാക്കിയ സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അനുമതി നല്‍കിയതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് ഉത്തരവിറങ്ങിയ സാഹചര്യത്തിലാണ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയത്. തുടര്‍ന്നാണ് ഒരു കോടി രൂപയുടെ അറ്റകുറ്റപ്പണിക്കുള്ള അനുമതി റദ്ദാക്കിയത്
