ഗ്യാനേഷ് കുമാറിനെതിരെ പുതിയ അഴിമതി പരാതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് കേരള സർക്കാർ

0

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പുതിയ അഴിമതി പരാതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് കേരള സർക്കാർ. രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പുതിയ പരാതിയിലാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടത്.

കെ.എസ്.ടി.പി (KSTP) റോഡ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് മലേഷ്യൻ കമ്പനിയായ പതിബെൽ കൺസോർഷ്യം കരാറുകാരനായ സാജൻ നൽകിയ പരാതിയിലാണ് സർക്കാരിന്റെ നടപടി.

ഗ്യാനേഷ് കുമാർ സംസ്ഥാന പൊതുമരാമത്ത് (PWD) സെക്രട്ടറിയായിരിക്കെ ബില്ലുകൾ പാസാക്കി നൽകുന്നതിനായി രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന മലേഷ്യൻ എൻജിനീയർ ലീ സീ ബിൻ തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്ന് പരാതിക്കാരനായ സാജൻ വ്യക്തമാക്കുന്നു.

അഴിമതി ആരോപണങ്ങൾക്കും കടുത്ത സാമ്പത്തിക ഞെരുക്കത്തിനും പിന്നാലെ ലീ സീ ബിൻ പിന്നീട് ജീവനൊടുക്കിയിരുന്നു. പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തരമന്ത്രി നിർദേശം നൽകിയിട്ടു

You might also like