
ആഫ്രിക്കയില്‍ എബോള വ്യാപനം: കോംഗോയില്‍ സ്ഥിതി രൂക്ഷം; മരണം 5,372
കിന്‍ഷാസ: ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള രോഗ ബാധയില്‍ മരിച്ചവരുടെ എണ്ണം 5,300 കടന്നതായി ആഫ്രിക്കയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) അറിയിച്ചു. ഇതില്‍ ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് (ഡി.ആര്‍.സി). ഈ വര്‍ഷം മെയ് പകുതിയോടെയാണ് ഡി.ആര്‍.സി ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ എബോള വ്യാപനം പ്രഖ്യാപിച്ചത്. ആഫ്രിക്ക സി.ഡി.സിയുടെ കണക്കുകള്‍ പ്രകാരം ഇതുവരെ 5,376 പേരാണ് രോഗബാധമൂലം മരണപ്പെട്ടത്. ഇതില്‍ 5,372 പേരും കോംഗോയില്‍ നിന്നുള്ളവരാണ്. കെനിയയിലും ഉഗാണ്ടയിലും രണ്ട് പേര്‍ വീതവും മരണപ്പെട്ടു.
കോംഗോ, ഉഗാണ്ട, കെനിയ എന്നിവിടങ്ങളിലായി 10,444 പേരെയാണ് രോഗം ബാധിച്ചത്. സമീപ മാസങ്ങളില്‍ വൈറസ് പലതവണ രാജ്യത്തിന്റെ അതിര്‍ത്തികള്‍ കടന്നിട്ടുണ്ട്. ഉഗാണ്ടയില്‍ 20 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഓഗസ്റ്റില്‍ രാജ്യത്തെ എബോള വിമുക്തമായി പ്രഖ്യാപിച്ചു
