ഇറാൻ യുദ്ധം തിരിച്ചടിയായി; യുഎസ് കോൺഗ്രസിലെ പരാജയത്തിന് കാരണം തുറന്നുപറഞ്ഞ് ജെ.ഡി വാൻസ്

0

വാഷിങ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിന് പ്രധാന കാരണം ഇറാനുമായുള്ള യുദ്ധമാണെന്ന് തുറന്നുസമ്മതിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. യുദ്ധമാണ് പാർട്ടിയുടെ കോൺഗ്രസിലെ ഭൂരിപക്ഷം നഷ്ടപ്പെടുത്തിയതെന്ന് വാൻസ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് വാൻസ് നിലപാട് വ്യക്തമാക്കിയത്. നമ്മൾ തോറ്റതിന് പ്രധാന കാരണം ഇറാൻ യുദ്ധമാണ്. പ്രസിഡന്റ് തന്നെ ഇക്കാര്യം കഴിഞ്ഞ രാത്രി സമ്മതിച്ചിട്ടുണ്ട്. പാർട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ഏതൊരു സത്യസന്ധമായ ചർച്ചയും ആരംഭിക്കേണ്ടത് ഈ യുദ്ധത്തിൽ നിന്നാണ് എന്ന് വാൻസ് കുറിച്ചു.

അമേരിക്കൻ കോൺഗ്രസിന്റെ ഇരുസഭകളായ സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾ വ്യക്തമായ ആധിപത്യം നേടിയതോടെയാണ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടി നേരിട്ടത്. ഈ ജനവിധിയോടെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലാവധിയുടെ അവസാന രണ്ട് വർഷങ്ങളിൽ വൈറ്റ് ഹൗസും കോൺഗ്രസും തമ്മിൽ അധികാരത്തർക്കങ്ങൾ രൂക്ഷമാകുന്ന ഭിന്നഭരണ സാഹചര്യമാണ് അമേരിക്കയിൽ നിലവിൽ വന്നിരിക്കുന്നത്.

You might also like