
നീറ്റ് യുജി 2026: രജിസ്‌ട്രേഷന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി എന്‍ടിഎ
ന്യൂഡല്‍ഹി: 2026 ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് അണ്ടര്‍ ഗ്രാജുവേറ്റ് (നീറ്റ് യുജി)രജിസ്‌ട്രേഷന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. അപേക്ഷകര്‍ തങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ കൃത്യമാണെന്നും അവ നിലവില്‍ സാധുവായതും പുതുക്കിയതുമാണെന്നും ഉറപ്പുവരുത്തണമെന്ന് എന്‍ടിഎ നിര്‍ദേശിച്ചു.
ആധാര്‍ കാര്‍ഡില്‍ അപേക്ഷകന്റെ പേര്, ജനന തിയതി, ലിംഗ ഭേദം, ഫോട്ടോ, വിലാസം, ബയോമെട്രിക് വിവരങ്ങള്‍ എന്നിവ ശരിയായി രേഖപ്പെടുത്തിയിരിക്കണമെന്ന് ഏജന്‍സി വ്യക്തമാക്കി.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സാധുവായതും പുതുക്കിയതുമായ യുഡിഐഡി (UDID) കാര്‍ഡ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും സംവരണ വിഭാഗത്തിലുള്ളവര്‍ രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ സാധുതയുള്ള കാറ്റഗറി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും എന്‍ടിഎ അറിയിച്ചു. 2025 മെയ് നാലിനും 2024 മെയ് അഞ്ചിനും 2023 മെയ് ഏഴിനുമായിരുന്നു നീറ്റ് പരീക്ഷകള്‍ നടന്നത്.
അപേക്ഷകര്‍ nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി വേണം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍. വെബ്‌സൈറ്റിലെ നീറ്റ് യുജി 2026 രജിസ്‌ട്രേഷന്‍ ലിങ്ക് വഴി വിവരങ്ങള്‍ നല്‍കിയ ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കണമെന്നും അപേക്ഷാ ഫീസ് അടച്ച ശേഷം കണ്‍ഫര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണമെന്നും എന്‍ടിഎ നിര്‍ീേശിച്ചു. ഭാവി ആവശ്യങ്ങള്‍ക്കായി ഈ പേജിന്റെ ഹാര്‍ഡ് കോപ്പി കൈവശം വയ്ക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്കും ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കുമായി വിദ്യാര്‍ത്ഥികള്‍ എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദര്‍ശിക്കണമെന്നും അധികൃതര്‍ അറിയിച്ചു
