രാജ്യത്തെ എറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പുറത്തുവിട്ടു; കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ എറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പുറത്തു വിട്ടു. കേന്ദ്ര സർക്കാരാണ് പട്ടിക പുറത്തുവിട്ടത്.
മദ്രാസ് ഐഐടിയാണ് റാങ്കിൽ ഒന്നാം സ്ഥാനത്ത് . ബംഗളൂരു ഐഐഎസ്‌സി രണ്ടാം സ്ഥാനത്തും ബോംബെ ഐഐടി മൂന്നാം സ്ഥാനത്തുമാണ്. മികച്ച പത്ത് എൻജിനീയറിങ് കോളേജുകളുടെ പട്ടികയിൽ എട്ട് ഐഐടികളും രണ്ട് എൻഐടികളുമാണ് ഇടം പിടിച്ചത്.
ഡൽഹിയിലെ മിറാൻഡ ഹൗസ് കോളേജാണ് മികച്ച കോളേജ് എന്നുളള നേട്ടം സ്വന്തമാക്കിയത്. ഡൽഹിയിലെ തന്നെ ലേഡി ശ്രീറാം കോളജ് രണ്ടാമതും ചെന്നൈ ലയോള മൂന്നാം സ്ഥാനത്തുമെത്തി.
ഡൽഹി എയിംസാണ് രാജ്യത്തെ മികച്ച മെഡിക്കൽ കോളേജായി തിരഞ്ഞെടുത്തിരിക്കുന്നത്. ചണ്ഡിഗഢ് പിജിഐഎംഇആർ രണ്ടാം റാങ്കും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് മൂന്നാം റാങ്കും നേടി.