ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത! കെ.എ.എസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും

0

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്)പരീക്ഷയ്ക്കുള്ള വിജ്ഞാപനം പി.എസ്.സി ഇന്ന് പ്രസിദ്ധീകരിക്കും. ഏപ്രില്‍ ഒന്‍പത് വരെ അപേക്ഷിക്കാം. മൂന്ന് കാറ്റഗറികളായാണ് വിജ്ഞാപനം. പരീക്ഷാക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം വിജ്ഞാപനം പ്രസിദ്ധികരിക്കുന്നത്. പ്രാഥമിക പരീക്ഷ ജൂണ്‍ 14 നും മുഖ്യ പരീക്ഷ ഒക്ടോബര്‍ 17, 18 തിയതികളിലുമായി നടക്കും. തുടര്‍ന്ന് അഭിമുഖം ഉണ്ടായിരിക്കും. റാങ്ക്പട്ടിക 2026 ഫെബ്രുവരി 16 ന് പ്രസിദ്ധീകരിക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത.

കഴിഞ്ഞ ഘട്ടത്തില്‍ പല കാരണങ്ങള്‍ക്കൊണ്ടും പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇത്തവണ മികച്ച അവസരമാണ്

You might also like