ഈ ഞായറാഴ്ച മാര്‍ച്ച് 8 നു 2 മണിക്ക് യു.എസില്‍ സമയ മാറ്റം

0

ഡാളസ് : ഈ ഞായറാഴ്ച മാര്‍ച്ച് 8 നു 2 മണിക്ക് യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചു വെക്കും. നവംബര്‍ 2 ഞായറാഴ്ച യായിരുന്നു ഒരു മണിക്കൂര്‍ പുറകിലോട്ടു തിരിച്ചു വെച്ചിരുന്നത്

വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയ മാറ്റം ആദ്യമായി നിലവില്‍ വന്നത് ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്, വിന്റര്‍ സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയത്

You might also like