മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് ദുബൈയിലെ താമസക്കാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം.

0

ദുബായ്: മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് ദുബൈയിലെ താമസക്കാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം. ദുബൈയിലെ വിവിധ ഭാഗങ്ങളിലുള്ളവരുടെ മൊബൈൽ ഫോണുകളിലേക്കാണ് ​ജാ​ഗ്രത നിർദേശം അയച്ചതെന്നാണ് ​ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് ഉടൻ മാറണമെന്നും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ജനലുകൾ, വാതിലുകൾ, തുറസായ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് മാറി നിൽക്കണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

കൂടാതെ, അടിയന്തര സന്ദേശങ്ങൾ ലഭിക്കുമ്പോൾ വീഡിയോ പകർത്താനോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനോ ശ്രമിക്കാതെ സ്വന്തം സുരക്ഷയ്ക്ക് മുൻഗണന നൽകണം. അറിയിപ്പുകൾ അവഗണിച്ച് വാഹനങ്ങൾ നിർത്തുന്നതും പുറത്തിറങ്ങുന്നതും നിയമപരമായ നടപടികൾക്ക് കാരണമാകുമെന്നും നിർദേശത്തിൽ പറയുന്നു. മുന്നറിയിപ്പ് ലഭിക്കുമ്പോൾ ഹൈവേകളിൽ വാഹനം പെട്ടെന്ന് നിർത്തുകയോ പുറത്തിറങ്ങുകയോ ചെയ്യരുത്. പകരം ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുകയും അവിടെ എത്തിയ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുകയും ചെയ്യുകയാണ് വേണ്ടത്. അടിയന്തര സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും രാജ്യത്തിന്റെ സുരക്ഷാ മുൻകരുതലുകളോട് പൂർണ്ണമായും സഹകരിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.

You might also like