
2025 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: 2025 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി അനുജ് അഗ്‌നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. മലയാളിയായ എസ്. ശ്രുതി 18-ാം റാങ്ക് നേടി കേരളത്തില്‍ ഒന്നാമതെത്തി. ആദ്യ 150 റാങ്കുകളില്‍ അഞ്ച് മലയാളികള്‍ ഇടം പിടിച്ചു.
തിരുവനന്തപുരം നരുവാമൂട് സ്വദേശി ജെ.എസ് ശ്രീജ 57-ാം റാങ്കും ജന്മനാ കാഴ്ച പരിമിധിയുള്ള കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി അജയ് ആര്‍. രാജ് 109-ാം റാങ്കും സിദ്ധാര്‍ത്ഥ എം. ജോയി 271-ാം റാങ്കും നേടി.
ബി ഗോപിക (105), വി.സി ശ്രീലക്ഷ്മി (133) എന്നിവരാണ് മറ്റു മലയാളികള്‍. പ്രിലിമിനറി, മെയിന്‍, പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങള്‍ക്കും ശേഷമുള്ള അന്തിമ ഫലമാണിത്. ആകെ 958 പേര്‍ ഐഎഎസ്, ഐഎഫ്എസ്,എപിഎസ്, മറ്റ് തസ്തികകളിലേക്ക് യോഗ്യത നേടി
