അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ഞായറാഴ്ച ചേരും

0

റിയാദ്: വിവിധ അറബ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ഞായറാഴ്ച (മാർച്ച് എട്ട്​) ചേരും. സുരക്ഷാ മുൻകരുതലുകൾ പാലിച്ച്​ വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം സംഘടിപ്പിക്കുന്നത്.

അറബ് രാഷ്​ട്രങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം, അന്താരാഷ്​ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും ലംഘനം, അയൽരാജ്യങ്ങൾ പാലിക്കേണ്ട മര്യാദകളുടെ നഗ്നമായ ലംഘനം എന്നിവയാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള ഇറാ​െൻറ ഇടപെടലുകൾ ഗൗരവത്തോടെ കാണണമെന്ന് അറബ് ലീഗ് വ്യക്തമാക്കി.

You might also like