വാഷിങ്ടനിലെ സിയാറ്റിൽ നഗരത്തിൽ രണ്ട് പുതിയ വീസ, പാസ്‌പോർട്ട് കേന്ദ്രങ്ങൾ ആരംഭിച്ച് ഇന്ത്യൻ കോൺസുലേറ്റ്

0

സിയാറ്റിൽ :  വാഷിങ്ടനിലെ സിയാറ്റിൽ നഗരത്തിൽ രണ്ട് പുതിയ വീസ, പാസ്‌പോർട്ട് കേന്ദ്രങ്ങൾ ആരംഭിച്ച് ഇന്ത്യൻ കോൺസുലേറ്റ്. സിയാറ്റിലിലെയും ബെല്ലെവ്യൂവിലെയും രണ്ട് കേന്ദ്രങ്ങൾ ജൂലൈ 12 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു.  ന്യൂയോർക്ക്, അറ്റ്ലാന്റാ, ഷിക്കാഗോ ഹൂസ്റ്റൺ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലാണ് മറ്റ് അഞ്ച് ഇന്ത്യൻ കോൺസുലേറ്റുകൾ.

‘അമേരിക്കയിലെ പസഫിക് വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ശക്തമായ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് സിയാറ്റിലിലെ പുതിയ കേന്ദ്രങ്ങളെന്ന്’ സിയാറ്റിലിലെ ഇന്ത്യൻ കോൺസൽ ജനറൽ പ്രകാശ് ഗുപ്ത പറഞ്ഞു.

You might also like