‘കഷ്ടതയിൽ പതറാത്ത ധീരയോദ്ധാവ്’, പുസ്തകം ഹ്യൂസ്റ്റണിൽ പ്രകാശനം ചെയ്തു

0

ഫ്ലോറിഡ: മോൻസി പൊന്നോലിൽ എഴുതിയ ‘കഷ്ടതയിൽ പതറാത്ത ധീരയോദ്ധാവ്’ എന്ന പാസ്റ്റർ കെ. വി. മാത്യു(കുഞ്ഞൂഞ്ഞ് ഉപദേശി) ന്റെ ജീവചരിത്ര ഗ്രന്ഥം ഹൂസ്റ്റണിൽ നടന്ന മലയാളി പെന്തക്കോസ്ത് കോൺഫറൻസിൽ
പ്രകാശനം ചെയ്തു.

പി.സി.എൻ.എ.കെ കോൺഫറൻസ് സെക്രട്ടറി രാജു പൊന്നോലിയും റവ. മൈക്കിൾ ജോൺസനും ചേർന്ന് ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനത്തിന് നൽകിയാണ് പുസ്തകത്തിൻറെ പ്രകാശന കർമ്മം നിർവഹിച്ചത്.

സമൂഹത്തിൽ അറിയപ്പെടാത്തവരായി വിസ്മരിക്കപ്പെട്ടിട്ടുള്ള ബഹുശതം വ്യക്തി ജീവിതങ്ങൾ കാലയവനിയക്കുള്ളിൽ മറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അങ്ങനെയുള്ളവരുടെ ജീവചരിത്രങ്ങൾ ഇന്ന് വിരളമാണ്. തലമുറകൾ മാറുമ്പോൾ ഇളംതലമുറകൾക്ക് കൈമാറുവാൻ ശ്രേഷ്ഠന്മാരായാ പൂർവ്വികരുടെ ചെയ്തികളും ചരിത്രങ്ങളും ഒരു നിധിപോലെ രേഖപ്പെടുത്തി സൂക്ഷിക്കണ്ടത് നമ്മുടെ കർത്തവ്യമാണ്. ദൈവത്തിന്റെ വിശ്വസ്തതയാണ് ഈ പുസ്തകത്തിൻറെ ഉള്ളടക്കം.

You might also like