കപ്പൽ മറിഞ്ഞ് കാണാതായ ഒമ്പതു പേരെ നാവികസേന രക്ഷപ്പെടുത്തി
മസ്കറ്റ്: എണ്ണക്കപ്പൽ മറിഞ്ഞ് ഒമാന്‍ തീരത്ത് കാണാതായ ഒന്‍പതുപേരെ നാവികസേന രക്ഷപ്പെടുത്തി. എട്ട് ഇന്ത്യക്കാരേയും ഒരു ശ്രീലങ്കന്‍ പൗരനേയുമാണ് രക്ഷപ്പെടുത്തിയത്. അപകടത്തിൽ ഒരാൾ മരിച്ചതായി അധികൃതർ പറഞ്ഞു. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കന്‍ പൗരന്മാരും അടക്കം 16 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
ഒമാനിലെ ദുക്കത്തിനുസമീപം റാസ് മദ്രാക്ക പ്രദേശത്തുനിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെ തിങ്കളാഴ്ചയാണ് കപ്പൽ അപകടത്തിൽപ്പെട്ടത്.