ചൈനയുടേയും റഷ്യയുടേയും ബോംബറുകള്‍ തടഞ്ഞ് അമേരിക്കന്‍, കനേഡിയന്‍ യുദ്ധവിമാനങ്ങള്‍

0

വാഷിംഗ്ടണ്‍: അമേരിക്കന്‍, കനേഡിയന്‍ യുദ്ധവിമാനങ്ങള്‍ ബുധനാഴ്ച അലാസ്‌ക സംസ്ഥാനത്തിനടുത്തുള്ള അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍വച്ച് രണ്ട് റഷ്യന്‍, രണ്ട് ചൈനീസ് ബോംബറുകള്‍ തടഞ്ഞു. സംയുക്ത യുഎസ്-കനേഡിയന്‍ നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് (നോറാഡ്) ആണ് ഇക്കാര്യം അറിയിച്ചത്.

‘അലാസ്‌ക എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് റഷ്യന്‍ TU-95, രണ്ട് PRC H-6 സൈനിക വിമാനങ്ങള്‍ NORAD കണ്ടെത്തുകയും ട്രാക്ക് ചെയ്ത് തടയുകയും ചെയ്തുവെന്ന് സ്ഥിരീകരിച്ചു.

You might also like