കനത്ത മഴ: വെള്ളക്കെട്ടിൽമുങ്ങി പുണെ; വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം
പുണെ: പുണെയില്‍ കനത്ത മഴ തുടരുന്നു. നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ജനജീവിതം താറുമാറായി. വിവിധ സംഭവങ്ങളിൽ വൈദ്യുതാഘാതമേറ്റ് മൂന്നുപേരടക്കം നാല് മരണവും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ തുടരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ചവരെ അവധി പ്രഖ്യാപിച്ചു. ഖഡക്‌വാസ്ല, പുണെ സിറ്റി, വെല്‍ഹ, മവല്‍, ഭോര്‍ തുടങ്ങിയ മേഖലകളിലാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.
മരിച്ചവരില്‍ മൂന്ന് യുവാക്കള്‍ വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് ഭക്ഷണശാല മാറ്റുന്നതിനിടെയാണ് അപകടം നടന്നത്. ഒരാള്‍ക്ക് മണ്ണിടിച്ചിലിലാണ് ജീവന്‍ നഷ്ടമായത്.