
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ
വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ അറിയിച്ചു. ഞായറാഴ്ച രാത്രി മാർപാപ്പ നന്നായി ഉറങ്ങി. ഇന്നലെ പകൽ പൂർണ വിശ്രമത്തിലായിരുന്നു. സാധാരണപോലെ ഭക്ഷണം കഴിക്കുന്നുണ്ട്. ഇടയ്ക്ക് മുറിയിലൂടെ നടന്നു.
ഇരു ശ്വാസകോശങ്ങളിലും അണുബാധയുള്ളതിനാൽ നില സങ്കീർണമാണ്. രക്തപരിശോധനയിൽ വൃക്കയുടെ പ്രവർത്തനം തകരാറിലായതായി സ്ഥിരീകരിച്ചെങ്കിലും നിയന്ത്രണത്തിലാണ്. ഓക്സിജൻ തെറപ്പി തുടരുന്നു. പ്ലേറ്റ‍്ലറ്റ് അളവു കുറഞ്ഞതിനാൽ ശനിയാഴ്ച രക്തം നൽകിയിരുന്നു.