IAS, IPS, IFS ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്ഫെബ്രുവരി 21 വരെ അപേക്ഷിക്കാം

0

യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷ 2025: ഇന്ത്യയില്‍ IAS, IPS, IFS തുടങ്ങിയ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) ഇപ്പോള്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് , ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് IAS, IPS, IFS പോസ്റ്റുകളിലേക്ക് മൊത്തം 1129 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 22 മുതല്‍ 2025 ഫെബ്രുവരി 21 വരെ അപേക്ഷിക്കാം.

You might also like